സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത… നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ വ്യാപകമായ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് സംസ്ഥാനത്തെ മഴയ്ക്ക് കാരണമാകുന്നത്. ഇതിന്റെ സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മധ്യകേരളത്തിലും പാലക്കാട് ജില്ലയിലും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ 14 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചേക്കും. ഇതിനിടെ മലയോര മേഖലകളിൽ മഴ ശക്തമായേക്കുന്നതിനാൽ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകളിലും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും പ്രാദേശികമായി ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!