തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം…

തിരുവനന്തപുരം : തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മന്ത്രിയുടെ അപ്പീല്‍.അറ്റ്ലസുകൾ പരിശോധിക്കുക

ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസില്‍, അന്നത്തെ കേസിലെ അഭിഭാഷകനായി രുന്ന ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയായ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. ഇതിനെതിരെയാണ് ആന്റണി രാജുവിന്റെ അപ്പീല്‍.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അയോഗ്യത നീക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!