മുണ്ടക്കയത്ത് ഓട്ടോ തടഞ്ഞുനിർത്തി അക്രമം; ഡ്രൈവർക്കും യാത്രക്കാരായ സ്ത്രീകൾക്കും മർദ്ദനം

മുണ്ടക്കയം : റോഡിൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിൻ്റെ അതിക്രമം. ഡ്രൈവറെയും യാത്രക്കാരായ സ്ത്രീകളെയും മർദ്ദിക്കുകയും ഓട്ടോയുടെ ഗ്ലാസുകൾ തകർക്കുകയും ചെയ്‌തു. മുണ്ടക്കയം 10 സെന്റ് ഭാഗത്താണ് സംഭവം നടന്നത്.

യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ 10 സെൻ്റിന് സമീപത്ത് വെച്ച് അക്രമിയായ യുവാവ് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ ഓട്ടോയുടെ മുൻവശത്തെയും വശങ്ങളിലെയും ചില്ലുകൾ തല്ലിത്തകർത്തു. അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പ്രതി മർദ്ദിക്കുകയും റോഡിന്റെ വശത്തെ തിട്ടയിലേക്ക് ഉന്തി താഴെയിടുകയും ചെയ്തു. ഓട്ടോയിൽ യാത്രക്കാരായി ഉണ്ടായിരുന്ന സ്ത്രീകൾക്കും മർദ്ദനമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!