അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ  മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം…

കണ്ണൂർ : അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനനെ നേരിൽ കണ്ട് പരാതി നൽകും.

കുട്ടിക്ക് അനസ്‌തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണ് ഇതുവരെ പ്രതിചേർത്തിട്ടുള്ളത്. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടാത്തതാണ് കൂടുതൽ ഡോക്‌ടർമാരെ പ്രതി ചേർക്കുന്നതിൽ തടസമെന്ന് പയ്യന്നൂർ പൊലീസ് പറയുന്നു. ജൂലൈ 10നാണ് കുഞ്ഞ് മരിച്ചത്.

നിലവിൽ പ്രതി ചേർത്തത് അനസ്‌തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണെന്നും സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പയ്യന്നൂർ പൊലീസ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!