ചാറ്റ് ജിപിടി ഇന്ത്യയിൽ ആദ്യമായി പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി…

ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയിൽ ആദ്യമായി പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി. ഉപയോക്താക്കൾക്ക് ഇപ്പോൾ പരസ്യങ്ങൾ കാണാനാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ഉപയോക്താക്കളിലേക്കും ചാറ്റ് ജിപിടി ആഡ്സ് എത്തിക്കുമെന്ന് ഓപ്പൺ എഐ ഓഗസ്റ്റ് 27 വ്യാഴാഴ്ച പറഞ്ഞു. സൗജന്യ വരിക്കാർക്കും ചാറ്റ് ജിപിടി ഗോ സബ്സ്ക്രൈബർമാർക്കുമാണ് പരസ്യങ്ങൾ കാണാനാവുക.

ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ്, എജ്യുക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉൾപ്പെടെയുള്ള സെൻസിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങൾക്കൊപ്പവും പരസ്യങ്ങൾ കാണിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!