‘7700’ അടിയന്തര കോഡ്; ലണ്ടനിൽനിന്ന് ഷിക്കാഗോയിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

ലണ്ടൻ: ലണ്ടനിൽനിന്ന് ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടിഷ് എയർവേയ്‌സ് വിമാനത്തിൽ അടിയന്തര സാഹചര്യം. അയർലൻഡിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനം ഹീത്രോ വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. സംഭവത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഹീത്രോയിൽനിന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിമാനത്തിൽ അസാധാരണ സാഹചര്യം റിപ്പോർട്ട് ചെയ്തത്. അയർലൻഡിന് മുകളിലൂടെ 37,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം പിന്നീട് ഏകദേശം 9,000 അടി ഉയരത്തിലേക്ക് താഴ്ന്നു. ഏകദേശം 28,000 അടി താഴ്ത്തിയതിന് പിന്നാലെയാണ് വിമാനത്തിൽനിന്ന് അടിയന്തര കോഡ് പുറപ്പെടുവിച്ചത്.

വിമാനത്തിന്റെ പൈലറ്റ് അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന ‘7700’ കോഡാണ് അയച്ചത്. വിമാനത്തിന്റെ യാത്രാമധ്യേ ഉണ്ടാകുന്ന ഗുരുതരമായ അടിയന്തര സാഹചര്യങ്ങൾ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കാനാണ് ഈ കോഡ് ഉപയോഗിക്കുന്നത്. തുടർന്ന് വിമാനം യാത്ര തുടർന്നില്ലെന്നും ഹീത്രോയിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

അടിയന്തര കോഡ് നൽകേണ്ടിവന്ന സാഹചര്യം എന്താണെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോയെന്നും വ്യക്തമാകാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!