തിരുവനന്തപുരം : കേരള പി.എസ്.സി പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികളാണ് രാജ്ഭവൻ ആലോചിക്കുന്നത്. ഭരണഘടനാപരമായ സ്ഥാപനമായ പി.എസ്.സിക്കെതിരെ സ്വീകരിക്കാവുന്ന നടപടികളുടെ നിയമസാധ്യത സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടിയതായാണ് ലോക്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ.
പിഎസ്എസ് പരീക്ഷാക്രമക്കേട്: ഗവർണർ ഇടപെടുന്നു
