ഇടുക്കി: നെടുങ്കണ്ടത്ത് ക്രൂര കൊലപാതകം. അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി.
നെടുംകണ്ടം എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി,ഭാര്യ വത്സമ്മയാണ് കൊല്ലപ്പെട്ടത്.
മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം വ്യക്തമല്ല.
