ഏറെ വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറങ്ങി; 282 പേർക്ക് മെഡൽ

തിരുവനന്തപുരം: ഏറെ വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറങ്ങി. വിവിധ സേനകളിലായി സ്തുത്യർഹസേവനം കാഴ്ചവെച്ച 282 പേർക്കാണ് മെഡൽ.

സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇക്കുറി പട്ടിക വൈകുകയായിരുന്നു.

ഇതേ തുടർന്ന് വിഷയത്തിൽ ഇടപെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എത്ര സമയമെടുത്തായാലും  ഇന്ന് തന്നെ പട്ടിക പൂർത്തിയാക്കാൻ നിർദേശിച്ചു. ഇതോടെ ആണ് ഏറെ വൈകി മെഡൽ പട്ടിക പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!