ബോട്ട് യാത്രികയ്ക്ക് വൈദ്യസഹായം എത്തിച്ച് ബോട്ട് ജീവനക്കാർ മാതൃകയായി

കോട്ടയം : ബോട്ട് യാത്രികയ്ക്ക് അടിയന്തിര വൈദ്യസഹായം എത്തിച്ച് ബോട്ട് ജീവനക്കാർ മാതൃകയായി. ജലഗതാഗത  വകുപ്പിന്റെ കോട്ടയം സ്റ്റേഷനിലെ A-58 നമ്പർ ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് യാത്രാമദ്ധ്യേ കായലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അഭവപ്പെടുകയും  പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തു.

ജീവനക്കാർ ഉടനെ  അബോധാവസ്ഥയി ലായ യാത്രക്കാരിയായ എടുത്ത് സീറ്റിൽ കിടത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. കോട്ടയം ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദ്ദേശപ്രകാരം അടിയന്തിര വൈദ്യ സഹായത്തിനായി ബോട്ടിന്റെ റൂട്ട് മാറ്റി കൈനകരിയിലെ എസ് എൻ ഡി പി ജെട്ടിയിൽ ബോട്ട് അടുപ്പിച്ചു.

ജീവനക്കാരുടെ ആവശ്യപ്രകാരം സമീപത്തെ ക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരും ബോട്ടിലേക്ക് വന്ന് അടിയന്തിര വൈദ്യസഹായം നൽകി രക്ഷിച്ചു.

മാതൃകാപരമായ പ്രവൃത്തനം കാഴ്ചവെച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുക വഴി വകുപ്പിന്റെ യശസ്സ് ഉയർത്തിയ ജീവനക്കാരായ ബോട്ട് സ്രാങ്ക് കെ.എസ്.അനൂപ്, ബോട്ട്മാസ്റ്റർ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവർ കറുപ്പൻ,
ബോട്ട് ലാസ്കർമാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത് കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി. എ. സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ  അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!