പുനര്‍ മൂല്യനിര്‍ണയം നടത്തിയ ഫലം പിഎസ്‍സി പ്രഖ്യാപിച്ചു, പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്…

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടില്‍ പുനർ മൂല്യനിർണയം നടത്തിയ ഫലം പിഎസ്‍സി പ്രഖ്യാപിച്ചു. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുതുക്കിയ പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്.

പഴയ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായ അരുണ്‍ ജെ പ്രതാപ് പുനർ മൂല്യനിർണയം നടത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് മാറി.

പത്ത് ഉത്തരങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ മാർക്കില്‍ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നത്. പെർസ്പെക്റ്റീവ് പ്ലാനിങ് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു.

ഒരാളെ മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടിക. ഇതിനെതിരെ ഉദ്യോഗാർത്ഥികളുടെ ഹർജി ഹൈക്കോടതി വിധി പറയാൻ ഇരിക്കുകയാണ് ധൃതിപിടിച്ച്‌ ഒരാളെ മാത്രം ഉള്‍പ്പെടുത്തി അന്തിമ റാങ്ക് പട്ടിക വീണ്ടും ഇട്ടത്.

വെള്ളിയാഴ്ച നാല് ഉദ്യോഗാർത്ഥികള്‍ നല്‍കിയ ഹർജി ഹൈക്കോടതി വിധി പറയാൻ ഇരിക്കുകയാണ്. അന്തിമവിധിക്ക് വിധേയമാകും നിയമനം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, പ്ലാൻ കോ ഓർഡിനേഷൻ ഡിവിഷൻ റാങ്ക് പട്ടികയില്‍ മാറ്റമില്ല. നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോൻ തന്നെയാണ് പുതുക്കിയ പട്ടികയിലും ഒന്നാം റാങ്കുകാരൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!