തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. നേരത്തെ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരുന്നു.
പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരത്തെയും കൊല്ലത്തെയും ഒഴിവാക്കി. നേരത്തെ ഒൻപത് ജില്ലകളിൽ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ മുന്നറിയിപ്പ് ഉള്ളത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
