കണ്ണൂർ :പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കല്ല്യാണം കഴിഞ്ഞ് 8 മാസമാകും മുന്‍പെ റിസ ജീവനൊടുക്കിയത് ഭർത്താവ് ആസിഫിന്‍റെ പീഡനം കാരണമാണെന്നും ആസിഫ് ലഹരി ഉപയോഗിക്കുന്നത് റിസ കണ്ടു, ഇതുൾപ്പെടെ ആത്മഹത്യക്ക് കാരണമായി, റിസ സുഹൃത്തിന് അയച്ച ഓഡിയോ മെസേജിൽ എല്ലാം വ്യക്തമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
വിദേശത്തേക്ക് കടന്ന ആസിഫിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്നും ഇവർ ആവശ്യപ്പെട്ടു. റിസ മരിച്ച ദിവസം തന്നെ ആസിഫ് വിദേശത്തേക്ക് കടന്നിരുന്നു. റിസയുടെ മുറിയിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പും, കൂട്ടുകാരിക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളും ചൂണ്ടിക്കാട്ടിയാണ് വീട്ടുകാരുടെ ആരോപണം.
20 കാരി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്യണമെന്ന് യുവതിയുടെ കുടുംബം…
