പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമവും അയോധ്യ സംഭാവന കൊള്ളയും പ്രതിപക്ഷം ഉയർത്തും. രാവിലെ പാർലമെന്റ് കവാടത്തിൽ ഇന്ത്യാ സഖ്യ നേതാക്കൾ പ്രതിഷേധിക്കും.

അതേസമയം നിലവിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ FCRA നിയമഭേദഗതി ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ജനന മരണ രജിസ്‌ട്രേഷൻ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. നേരത്തെ ചർച്ച നടത്താതെ ലോക്സഭയിൽ ബില്ല് പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!