കോട്ടയം: ജില്ലജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം.
ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണം.
ഫോണ്‍ നമ്പരുകള്‍ ചുവടെ:-
ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
മൃഗ സംരക്ഷണ വകുപ്പ് – 04812 564623, 9447418095
