കോട്ടയം : എബിവിപി 41ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 06, 07, 08 തീയതികളിൽ കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. അക്ഷരശില്പവും അക്ഷരനഗരിയെയും, നാലപ്പത്തൊന്നാം സമ്മേളനവും ജെൻസിയെയും സംഘ ശതാബ്ദിയും, ഉൾക്കൊള്ളിച്ചുള്ള മനോഹരമായ ലോഗോയാണ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയത്.
കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ) ആണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. പോസ്റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി എൽ മുരുകൻ നിർവഹിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്ക രണവും വികസന കാഴ്ചപ്പാടുകളും, ദേശീയഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, RSS ന്റെ ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധിയായ വിഷയങ്ങൾ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകനവും ഭാവി പരിപാടികളും ചരാചചെയ്യും. എബിവിപി ദേശീയ തലത്തിൽ നടത്തുന്ന ഹോസ്റ്റൽ സർവ്വേയ്ക്കും “Screen time to activity time” എന്ന ക്യാമ്പയിനും സമ്മേളനത്തോട് കൂടി തുടക്കമാകും.
14 ജില്ലകളിൽ നിന്നും യൂണിറ്റ് ഉപരി പ്രതിനിധികൾ സാമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തോടൊപ്പം പ്രമേയങ്ങളും വിഷയാവതരണങ്ങളും റിപ്പോർട്ട് അവതരണവും പൊതുസമ്മേളവും റാലിയും മികച്ച യുവ പ്രതിഭയെ ആരംഭിക്കുന്ന യുവ പുരസ്‌കാര ചടങ്ങും സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു.
