കോട്ടയം : കഞ്ഞിക്കുഴിയിൽ എസ് ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷനിൽ എസ്.ഐ ആയി ജോലിചെയ്യുന്ന കഞ്ഞിക്കുഴി പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിളയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ
കണ്ടെത്തിയത്. ജോർജ് കുരുവിള ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട ഭാര്യ നൽകിയ പരാതി മൃതദേഹത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
