ഗാസയിൽ തുടർച്ചയായ രണ്ടാം ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്ക്, തെക്ക്, മധ്യ മേഖലകളിൽ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി.
പാർപ്പിട മേഖലകളിലും ആക്രമണം നടന്നു. ഖാൻ യൂനിസിലെ മവാസി മേഖലയിലെ നടന്ന ആക്രമണത്തിൽ മാതാപിതാക്കളും 9 വയസ്സുള്ള കുട്ടിയും മരിച്ചു. ഗാസ നഗരത്തിലും മാതാപിതാക്കളും കുട്ടിയും കൊല്ലപ്പെട്ടു.
ഹമാസിന്റെ രണ്ട് കമാൻഡർമാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അറിയിച്ചത്.
