സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു: പ്രിയദർശനും പ്രീതി സിന്‍റയും ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ന്യൂഡൽഹി : മലയാളി സംവിധായകൻ പ്രിയദർശൻ അടക്കം 18 അംഗങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് ഈ നിയമനം.

1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട്, 2024-ലെ സിനിമാറ്റോഗ്രാഫ് നിയമങ്ങൾ എന്നിവ പ്രകാരമാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 2017-ന് ശേഷം ആദ്യമായാണ് സിബിഎഫ്‌സി പാനൽ പുനഃസംഘടിപ്പിക്കുന്നത്.

12 അംഗങ്ങളുമായി 2017ലായിരുന്നു ഇതിന് മുൻപ് പുനഃസംഘടിപ്പിച്ചത്.

മറ്റ് അംഗങ്ങൾ: വിനോദ് അനുപം, മനോജ് ജോഷി, അഭിഷേക് ജെയിൻ, റിക്കി കെജ്, ഹൻസ്‌രാജ് ഹാൻസ്, സുപ്രിയ യാർലഗദ്ദ, യതീന്ദ്ര മിശ്ര, നീല മദ്ഹബ് പാണ്ഡ, പ്രൊസെൻജിത് ചാറ്റർജി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രേ, രമേഷ് പതംഗേ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!