ആലുവ : തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ കോൺഗ്രസും- മുസ്ലിം ലീഗും വച്ചുമാറില്ല. പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും മത്സരിക്കും.
ആലുവയിൽ കോൺഗ്രസ്- ലീഗ് നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. തിരുവമ്പാടി സീറ്റിന് പകരം ലീഗ് ആവശ്യപ്പെടുന്നത് മലപ്പുറത്തെ തവനൂര്‍ സീറ്റാണ്.
തിരുവമ്പാടി സീറ്റ് വേണമെന്ന അഭിപ്രായം ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ അവിടെ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കു കയും അതുവഴി സാമൂദായിക സന്തുലിതനത്തില്‍ പ്രതിഫലനം ഉണ്ടാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
ഇപ്പോഴത്തെ ധാരണയനുസരിച്ച് 27 സീറ്റുകളിൽ തന്നെ ലീഗ് മത്സരിക്കും. കൂടുതൽ സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിട്ടില്ല.
