കുമരകം ബോട്ട് ദുരന്തത്തിന്റെ 24 – മത് വാർഷിക ദിനത്തിൽ എമർജൻസി ബോട്ട് ജെട്ടി ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്കും, ഗതാഗത മന്ത്രിയ്ക്കും നിവേദനം

മുഹമ്മ : കുമരകം ബോട്ട് ദുരന്തത്തിന്റെ 24 മത് വാർഷിക ദിനത്തിൽ മുഹമ്മ കുമരകം ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ, ഗതാഗത മന്ത്രി സി പി ജോൺ എന്നിവർക്ക് സ്രാങ്ക് അസോസിയേഷൻ നിവേദനം നല്കി.

കഴിഞ്ഞ പത്ത് വർഷമായി സ്രാങ്ക് അസോസിയേഷൻ എമർജൻസി ബോട്ട് ജെട്ടികൾ ആവശ്യപ്പെട്ട് നിരവധി പരാതികളും , നിവേദനങ്ങളും നല്കിയെങ്കിലും ഫലമുണ്ടായില്ല. മുഹമ്മ- കുമരകം ജലപാതയിൽ ഏറ്റവും കൂടുതൽ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് മുഹമ്മ.

എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിച്ചാൽ പ്രതികൂല കാലാവസ്ഥയിൽ സർവ്വീസ് ബോട്ടുകൾക്കും മറ്റ്  ജലയാനങ്ങൾക്കും, മത്സ്യ തൊഴിലാളികൾക്കും പ്രയോജനം ചെയ്യും. അടിയന്തിരമായി ഇതിനു പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നു സ്രാങ്ക് അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.

   ബോട്ടു ദുരന്തത്തിന്റെ 24 മത് വാർഷിക ദിനത്തിൽ മുഹമ്മ ബോട്ട് ജെട്ടിയിൽ നടന്ന ശ്രദ്ധാഞ്ജലിയിൽ സ്രാങ്ക് അസോസിയേ ഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ലാൽ പി സി , സെക്രട്ടറി അജി വൈക്കം, കിഷോർകുമാർ, സൂരജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!