ലഡാക്കിന് സംസ്ഥാന പദവിയില്ല… പുതിയ മാതൃകയുമായി കേന്ദ്രം…

ന്യൂഡൽഹി : ലഡാക്കിന് സംസ്ഥാന പദവി നൽകാതെ പുതിയ മാതൃക പരീക്ഷിക്കാൻ കേന്ദ്ര നീക്കം. നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാക്കില്ല. ഇതിനായി പാർലമെന്റിൽ പുതിയ ബില്ല് കൊണ്ടുവരാൻ ശ്രമം. നിർദേശം ലഡാക്ക് അപെക്സ് ബോഡി അംഗീകരിച്ചേക്കും എന്ന് സൂചന.

സൂയി ജനറിസ് മാതൃക ലഡാക്കിനായി രൂപപ്പെടുത്തും. ജനങ്ങളുടെ അഭിലാഷം നിയമനിർമ്മാണ, എക്സിക്യൂട്ടീവ്, സാമ്പത്തിക അധികാരങ്ങൾ ഉണ്ടാവുക എന്നതാണ് എന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര പറഞ്ഞു.

ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയും അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനകം ആരംഭിച്ചതായി ആശിഷ് കുന്ദ്ര പറഞ്ഞു.

ചില സംസ്ഥാനങ്ങളുടെ സവിശേഷമായ പ്രാദേശിക, സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി താൽക്കാലികവും പരിവർത്തനപരവും പ്രത്യേകവുമായ അധികാരങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ 371-ാം അനുച്ഛേദം നൽകുന്നു.

ജമ്മു-കശ്മീർ സംസ്ഥാനത്തെ വിഭജിച്ച്, ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമാണ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!