കണ്ണൂർ : തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്
പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം…പൊലീസുകാരൻ അറസ്റ്റിൽ
