തൃശ്ശൂർ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴൽപ്പണം… ആരോപണം ഉന്നയിച്ച…

തൃശ്ശൂർ: ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം രൂപ കടത്തിയതായി ആരോപിച്ച മുൻ ജില്ലാ ഓഫീസ് ജീവനക്കാരൻ പാനേഴത്ത് അക്ഷയ്‌ക്കെതിരേ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി. ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബാണ് പരാതി നൽകിയത്.

സ്വഭാവദൂഷ്യത്തിന്റെ പേരിൽ ജില്ലാ ഓഫീസിൽനിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് അക്ഷയ് എന്നും, അതിന്റെ പ്രതികാരം തീർക്കാനായി കള്ള ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ, ആരോപണത്തിനാധാരമായ ചിത്രങ്ങളും സംഭാഷണങ്ങളും വീഡിയോകളും അടക്കമുള്ള തെളിവുകൾ അക്ഷയ്യുടെ പക്കലുണ്ടെന്നും തക്കസമയത്ത് അവ പുറത്തുവിടുമെ ന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് മുൻപാകെ അക്ഷയ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!