ആ കുഞ്ഞിന്റെ ബാല്യത്തെയും ആ അമ്മ കൊന്നു…

ഇടുക്കി കുമളിയിലെ സ്വകാര്യ ബസ് കണ്ടക്ടർ രഞ്ജീഷിന്റെ മരണം ഉൾകൊള്ളാനാകാതെ നാടും നാട്ടുകാരും. സോഷ്യൽ മീഡിയയിൽ എങ്ങും രഞ്ജീഷിനെ കുറിച്ചുള്ള പോസ്റ്റുകളും വീഡിയോകളും നിറയുകയാണ്.

ഒരാഴ്ച മുൻപ് വിഷം കഴിച്ച രഞ്ജീഷ് ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ വാർത്ത കണ്ടപ്പോൾ ഒരുപാട് വേദന തോന്നിയെന്ന് പറയുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈ മനുഷ്യൻ ആത്മഹത്യ ചെയ്തതാണെങ്കിലും അതൊരു കൊലപാതമാണെന്നും ആ കുഞ്ഞിന്റെ ബാല്യത്തെ ആ അമ്മ കൊന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

“ഈയിടെയായി നിരന്തരം കേൾക്കുന്ന വാർത്തയാണ് മനസ്സാക്ഷി ഇല്ലാത്ത കൊലപാതകങ്ങൾ. ഒരുപാട് വേദന തോന്നി ഈ വാർത്ത കണ്ടപ്പോൾ.. ഈ മനുഷ്യൻ ആത്മഹത്യ ചെയ്തതാണെങ്കിലും അതൊരു കൊലപാതമാണ്. 8 വർഷം നെഞ്ചോട് ചേർത്ത് വളർത്തിയ കുഞ്ഞിനെ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുന്ന പോലെ പറിച്ചെടുത്തപോലെ കൊണ്ടുപോയപ്പോൾ അയാളെ കൊല്ലുകയായിരുന്നു ആ പെൺകുട്ടി. എന്നെങ്കിലും അവന് എന്നെങ്കിലും അച്ഛന്റെ അടുത്തേക്ക് വരാൻ പോലുമാകാതെ ആ കുഞ്ഞിന്റെ ബാല്യത്തെയും ആ അമ്മ കൊന്നു. അവന്റെ മനസ്സിൽ നിന്ന് മായില്ല അച്ഛനുമായുള്ള ഓർമ്മകൾ. ഇതിൽ നഷ്ടം ഈ അച്ഛനും മകനും മാത്രമേയുള്ളു. ഒരാളുടെ മരണത്തിന് കാരണക്കാർ ആവാതിരിക്കുക”, എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

മകനും മാതാപിതാക്കൾക്കും ഒപ്പമായിരുന്നു രഞ്ജീഷിന്റെ താമസം. ആറ് വർഷം മുൻപ് ജോലിക്കായി ഷാർജയിലേക്ക് പോയ ഭാര്യ, മറ്റൊരാളുമായി ബന്ധത്തിലാകുകയും രഞ്ജീഷുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഒരുമാസം മുൻപ് നാട്ടിലെത്തിയ ഭാര്യ, മകന് വേണ്ടി കോടതിയെ സമീപിക്കുകയും അനുമതി ലഭിച്ചതോടെ മകനെ രഞ്ജീഷിന് വിട്ടുനൽകേണ്ടിവന്നു. മകനെ വിട്ടുപിരിഞ്ഞത് താങ്ങാനാകാതെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!