‘തന്ത്രിയുടെ മകന്‍ തന്ത്രിയെന്നത് ശരിയല്ല; യോഗ്യത പരിശോധിച്ച് ഉറപ്പാക്കണം…

കൊച്ചി: തന്ത്രിയുടെ മകന്‍ തന്ത്രിയെന്നത് ശരിയല്ലെന്ന് ഹിന്ദു ഐക്യവേദി. തന്ത്രിയാകുന്നവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കണമെന്നും അത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും ആര്‍വി ബാബു പറഞ്ഞു.

ശബരിമല തന്ത്രി വിഷയത്തില്‍ നിലനില്‍ക്കുന്ന വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടാനുകോടി ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന ഒന്നും തന്നെ ശബരിമലയില്‍ നടക്കാന്‍ പാടില്ല . തന്ത്രവിദ്യയില്‍ നിപുണരായവരാണ് തന്ത്രിയായി ഏതൊരു ക്ഷേത്രത്തിലും ചുമതലയെടുക്കേണ്ടത് .

നിലവില്‍ ശബരിമലയില്‍ ചുമതലയേല്‍ക്കുന്ന കണ്ഠരര് ബ്രഹ്മദത്തന്‍ താന്ത്രിക വിദ്യയില്‍ ആധികാരികമായി പഠനം നടത്തിയിട്ടുള്ളതാണ് എന്ന് ഉറപ്പുവരുത്തിയിട്ടു വേണം ദേവസ്വം ബോര്‍ഡ് അദ്ദേഹത്തെ ശബരിമല തന്ത്രിയായി നിശ്ചയിക്കാവു എന്നാണ് വിശ്വാസികളുടെ അഭിപ്രായമെന്നും ആര്‍വി ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!