സീനിയർ വിദ്യാർത്ഥികളുടെ മർദനം; തോളെല്ല് പൊട്ടി




കോഴിക്കോട് : താമരശ്ശേരി ജിവിഎച്ച് എസ്എസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരുക്കേറ്റത്.

ഇന്നലെ വൈകിട്ടാണ് സംഭവം. യൂണിഫോമിന്റെ മുഴുവൻ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ടാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് ഷുഹൈബ് പറയുന്നു. തോളെല്ലടക്കം പൊട്ടിയ ഷുഹൈബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!