സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ പിണറായി വിജയന്റെ ഹർജി സുപ്രിംകോടതി ലിസ്റ്റ് ചെയ്തു

ന്യൂദൽഹി : സിഎംആർഎൽ -എക്‌സാലോജിക് ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹർജി സുപ്രിംകോടതി ലിസ്റ്റ് ചെയ്തു. അപ്പീലിൽ വാദം ബുധനാഴ്ച കോടതി പരിഗണിക്കും. ജെ. മാല ബാഗ്ച്ചി, ജെ.വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.

ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി വിജയൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. മുഹമ്മദ് റിയാസും ടി.വീണയും സുപ്രിംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

അതേസമയം കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിൽ ഇഡിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് വിജിലൻസ് എസ്ഐടി. ഇഡിക്ക് ലഭിച്ച രേഖകളും മൊഴികളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!