റബ്ബർ ബോർഡിന്റെ ഔദ്യോഗിക ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി…

കോട്ടയം : റബ്ബർ ബോർഡിന്റെ ഔദ്യോഗിക ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി. പ്രകൃതിദത്ത റബ്ബർമേഖലയിലെ വികസനങ്ങൾ, ഗവേഷണം, നൂതനാശയങ്ങൾ, നേട്ടങ്ങൾ എന്നിവ റബ്ബർ മേഖലയിലുളളവരിലേക്ക് എത്തിക്കുക എന്നതാണ് ഈ മാഗസിൻ ലക്ഷ്യമിടുന്നത്.

റബ്ബർ മേഖലയുമായി ബന്ധപ്പെട്ട  നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായപ്രതിനിധികൾ, കയറ്റുമതിക്കാർ, അന്താരാഷ്ട്ര ഏജൻസികൾ എന്നിവരുൾപ്പെടെയുള്ളവരെ   ഉദ്ദേശിച്ചുള്ള ഒരു പ്രസിദ്ധീകരണമാണ് റബ്ബർ ടോപ്പിക്കൽ.

ഇംഗ്ലീഷ് ഭാഷയിലുള്ള  ഈ പ്രസിദ്ധീകരണം ആഗോള റബ്ബർ മേഖലയിലുള്ളവരെ അഭിസംബോധന ചെയ്യാൻ ഉതകുന്നതാണെന്നും,   റബ്ബർ മേഖലയെ അഭിസംബോധന ചെയ്യാൻ ഈ മേഖലയിൽ ധാരാളം സംഭവങ്ങളുണ്ടെന്നും,  ഇതുപോലുള്ള ഒരു മാസികയുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് റബ്ബർബോർഡിൻ്റെ കേന്ദ്ര ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കിക്കൊണ്ട് ഡോ. രാഘവൻ പറഞ്ഞു.

ബോർഡിന്റെ പ്രവർത്തനപരിപാടികളിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഇതിലൂടെ റബ്ബർ ബോർഡിന്റെ മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളും സംരംഭങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു.

റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഐ.ആർ.എസ്., മേഖലയിലെ സംഭവവികാസങ്ങൾ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ഊന്നിപ്പറഞ്ഞു. റബ്ബർ ടോപ്പിക്കൽ പോലുള്ള ഒരു മാഗസിൻ ഇതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. സിജു ടി. (റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ) ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എം.ജി. സതീഷ്ചന്ദ്രൻ നായർ (മുൻ ഡെപ്യൂട്ടി ഡയറക്ടർ, പി. ആൻഡ് പി. ആർ., റബ്ബർ ബോർഡ്),  ബി. ശ്രീകുമാർ (ഡെപ്യൂട്ടി ഡയറക്ടർ, പി. ആൻഡ് പി. ആർ. ഇൻചാർജ്, റബ്ബർ ബോർഡ്), ബെന്നി കെ.കെ (പബ്ലിസിറ്റി ഓഫീസർ, റബ്ബർ ബോർഡ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!