ക്രൂഡ് ഓയിൽ നിരക്കിൽ വൻ ഇടിവ്; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വില വൈകാതെ കുറച്ചേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞത് രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് ആശ്വാസമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വില കുറച്ചേക്കുമെന്നാണ് സൂചന. അസംസ്‌കൃത എണ്ണവില നിലവിലെ നിരക്കിൽ തുടരുകയാണെങ്കിൽ, അടുത്ത 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ പെട്രോൾ, ഡീസൽ വിൽപ്പനയിലെ നഷ്ടം പൂർണമായും ഒഴിവാക്കാൻ കമ്പനികൾക്ക് സാധിക്കും.

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി ഉണ്ടായ നഷ്ടത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ ഈ നേട്ടത്തിലേക്ക് എത്തുന്നതെങ്കിലും, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിൽ കമ്പനികൾ ഇപ്പോഴും 500 രൂപയോളം നഷ്ടം നേരിടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടുണ്ട്. നിലവിൽ യുദ്ധത്തിന് മുൻപുള്ള നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിലേക്കും, ഇന്ത്യൻ ക്രൂഡ് ബാസ്‌കറ്റ് വില ബാരലിന് 67-68 ഡോളറിലേക്കും താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!