കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻയവയോൺമെൻറൽ സയൻസസ്, സസ്റ്ററെ സൊല്യൂഷൻസ്, ഇക്വാസ് എന്നി സ്റ്റാർട്ടപ്പുകളുടെ സഹകരണത്തോടെ പാതിരാമണൽ ദ്വീപിൽ അന്താരാഷ്ട്ര കണ്ടൽ ദിനാചരണം നടത്തി.
അധ്യാപകരും വിദ്യാർഥികളുംചേർന്ന് ദ്വീപിൽനിന്നും അൻപതു ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും നൂറോളം കണ്ടൽ ചെടികൾ നടുകയും ചെയ്തു.
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. വി.പി. സൈലസ്, ഡോ. എച്ച്.ടി. ഹർഷ, ഡോ.ആർ.എസ്. പ്രശാന്ത്, ഡോ. കീർത്തി സുരേഷ്, പ്രിയ മോഹൻ, ദേവിക പി. സാജൻ, ഷിജോ ജോയി, അരുൺ രാമചന്ദ്രൻ, എൻ.ജി. വിഷ്ണു, പ്രശോഭ് രാജൻ എന്നിവർ നേതൃത്വം നൽകി.
