അയോധ്യ രാമക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കൊള്ളയിൽ ഖേദം പ്രകടിപ്പിച്ച് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. രാജ്യമെമ്പാടുമുള്ള രാമഭക്തർക്കായി എഴുതിയ ഒരു തുറന്ന കത്തിൽ ട്രഷറർ സ്വാമി ഗോവിന്ദ്ദേവ് ഗിരി മോഷണവിവരത്തെക്കുറിച്ചുള്ള തന്റെ ഖേദവും സാമ്പത്തിക കാര്യങ്ങളിലെ നിലപാടും വ്യക്തമാക്കി.
ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ പണം എണ്ണുന്നതിനിടെ നടന്ന മോഷണത്തെ അങ്ങേയറ്റം ‘ഹീനമായ പാപം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോടിക്കണക്കിന് ഭക്തർ അതിയായ ശ്രദ്ധയോടെയും ഭക്തിയോടെയും സമർപ്പിച്ച തുക അപഹരിച്ചത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, ഈ സംഭവത്തിൽ തനിക്ക് വലിയ ദുഃഖവും ലജ്ജയുമുണ്ടെന്നും അദ്ദേഹം തുറന്ന കത്തിൽ കുറിച്ചു.
അയോദ്ധ്യ രാമക്ഷേത്ര ഭണ്ഡാര കൊള്ള; ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്
