പത്തനംതിട്ട പോക്സോ കേസിൽ വഴിത്തിരിവ്; 13 കാരിയുടെ മൊഴി കളവ്

പത്തനംതിട്ടയിലെ പോക്സോ കേസിൽ വഴിത്തിരിവ്. 13 കാരിയുടെ മൊഴി പൂർണമായും കളവ് എന്ന നിഗമനത്തിൽ പൊലീസ്. കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസ് കണ്ടെത്തൽ.

സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. സഹപാഠി ഉൾപ്പെടെ ഉപദ്രവിച്ചെന്നായിരുന്നു കൗൺസിലിങ്ങിൽ പറഞ്ഞത്.

പെൺകുട്ടിയുടെ മെഡിക്കൽ പരിശോധനയാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കസ്റ്റഡിയിലെടുത്ത ആറുപേരെ ഇന്നലെ വൈകിട്ട് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!