നക്ഷത്രഫലം:   2026 ജൂലൈ  05  മുതൽ 11   വരെ    

  ✍️ വി സജീവ് ശാസ്താരം

അശ്വതി: സാമ്പത്തികമായ വിഷമതകൾ നേരിടും  , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

ഭരണി: വിശ്രമം കുറഞ്ഞിരിക്കും , സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , ചെലവ് അധികരിച്ചു നിൽക്കുന്ന വാരമായിരിക്കും ,  ദീർഘ യാത്രകൾക്ക്   മുതിരരുത്. 

കാർത്തിക: പ്രവർത്തന വിജയം കൈവരിക്കും, മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ.

രോഹിണി: തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, തൊഴിൽപരമായ യാത്രകൾ, പുതിയ സുഹൃദ്ബന്ധങ്ങൾ, മാനസിക സന്തോഷം ലഭിക്കുന്ന വാരമാണ്.

മകയിരം:  ഗൃഹ നിമ്മാണത്തിൽ  തടസ്സം ,  ധനപരമായി വാരം  നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

തിരുവാതിര: കാര്യപുരോഗതി കൈവരിക്കും, തൊഴിൽ പരമായി വാരം അനുകൂലമാണ്,രോഗശമനം കൈവരിക്കും,  പ്രവർത്തനങ്ങളിൽ വിജയം .

പുണർതം: മനസ്സിന് സന്തോഷംനൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി .

പൂയം: രോഗദുരിതത്തിൽശമനം,മാനസിക സുഖവർദ്ധന,പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത് നേട്ടങ്ങൾ , കടബാധ്യതകളിൽ നിന്ന് മോചനം.  

ആയില്യം: അവിചാരിത ധനലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജനസമാഗമം

മകം:മംഗളകർമ്മങ്ങളിൽ സംബന്ധിക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും.

പൂരം:മനസ്സിൽ അനാവശ്യ ചിന്തകൾ,ഗൃഹസുഖംകുറയും,പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ക്കളെകൊണ്ട് ബുദ്ധിമുട്ടുകൾ, തൊഴിൽ രംഗത്ത് ഒറ്റപ്പെടും.

ഉത്രം:യാത്രകൾവേണ്ടിവരും,വാതജന്യ  രോഗാരിഷ്ടതകൾ,വാഹനം  മാറ്റിവാങ്ങുവാൻ ആലോചിക്കും,പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.

അത്തം: വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. വാഹനം വാങ്ങുന്നതിന്   വാരം  അനുകൂലം.

ചിത്തിര: വ്യവഹാര വിജയം പ്രതീക്ഷിക്കാം,സ്വജനങ്ങളിൽ നിന്നുള്ള പിന്തുണ വർദ്ധിക്കും.  പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .

ചോതി:ആരോഗ്യപരമായി അനുകൂലം,വിവാഹംവാക്കുറപ്പിക്കും,തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ .

വിശാഖം:കുടുംബത്തിൽ മംഗളകർമ്മങ്ങൾനടക്കും,തൊഴിൽരംഗത്ത്അന്യരുടെ ഇടപെടൽ, ആരോഗ്യപരമായി വാരം  പ്രതികൂലം,യാത്രകൾവേണ്ടിവരും.

അനിഴം: വാഹനവിൽപ്പനയിലൂടെ ധനലാഭം ,സുഹൃദ് സഹായം ലഭിക്കും,തൊഴിലിൽഅനുകൂലമായ സാഹചര്യം,പ്രവർത്തനവിജയം കൈവരിക്കും .

തൃക്കേട്ട:ആരോഗ്യപരമായി  അനുകൂലമല്ല , ചെറിയ രോഗാരിഷ്ടതകളുണ്ടാവും , സാമ്പത്തികപരമായ വിഷമതകൾ അലട്ടും,   ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

മൂലം:മാനസിക സന്തോഷം കുറഞ്ഞുനിക്കുന്ന കാലമാണ്തൊ, ഴിൽപരമായ അലച്ചിൽ വർദ്ധിക്കും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധകുറയും , സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായി പണച്ചെലവ്.

പൂരാടം:നിലനിന്നിരുന്നതടസ്സങ്ങൾമാറും,സാമ്പത്തികമായി ചെറിയനേട്ടം, പ്രവർത്തനമാന്ദ്യം അനുഭവപ്പെടും,എല്ലാ കാര്യത്തിലും അധികശ്രദ്ധപുലർത്തുക.

ഉത്രാടം: ദാമ്പത്യ കലഹം ശമിക്കും , ഉദരരോഗസാദ്ധ്യത,സ്വകാര്യസ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ സാദ്ധ്യത, സാമ്പത്തിക മായി വാരം  അനുകൂലമല്ല  .

തിരുവോണം:ആരോഗ്യവിഷമതകൾ നേരിടും,ഔഷധസേവവേണ്ടിവരും,സഞ്ചാരക്ലേശം അനുഭവിക്കും,തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി ഭിന്നതകൾ .

അവിട്ടം:വിദേശതൊഴിൽ ശ്രമത്തിൽ അനുകൂലമറുപടികൾ,യാത്രകൾ വഴിനേട്ടം,കടങ്ങൾ വീട്ടുവാൻ സാധിക്കും,സുഹൃത്തുക്കൾക്കായി പണച്ചെലവ് . 

ചതയം:കുടുംബപരമായപ്രശ്നങ്ങൾ,വിവാഹംകാര്യത്തിൽ തീരുമാനം,തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ,പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും.

പൂരുട്ടാതി:ബന്ധുജനങ്ങൾക്ക്  രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, സാമ്പത്തികപരമായി വാരം അനുകൂലം, അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടും.

ഉത്രട്ടാതി:  ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പരീക്ഷകളിൽ  വിജയം കൈവരിക്കും , പൊതുപ്രവർത്തനത്തിൽ വിജയം.

രേവതി: സന്താനങ്ങൾക്ക്  അസുഖങ്ങൾ ബാധിക്കും  ,  കുടുബപ്രശ്നങ്ങളിൽ ശമനം  ,   തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!