തൊടുപുഴ : ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരിയായ പെൺകുട്ടി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്പാവൂരിൽ നിന്ന് വന്ന മൂന്ന് പേരും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്.
പെരുമ്പാവൂർ വടക്കനേതിൽ നഫീസത്തുൾ മിസ്റിയയാണ് മരിച്ചത്. മിസ്റിയയുടെ പിതാവ് പെരുമ്പാവൂർ വടക്കനേതിൽ വി.എം അഫ്സൽ, തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ്. രാജ് എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്കറ്റത്. അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഫീസത്തുൾ മിസ്റിയ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കറ്റ വി.എം അഫ്സൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ല.
