പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കുമ്പന്താനം ഡാണാവുങ്കൽ ബാബു മാത്യു (62) അന്തരിച്ചു.
ഭാര്യ ഡെയ്സി ബാബു റാന്നി ഈട്ടിക്കാലായിൽ കുടുംബാംഗമാണ്.
മകൻ ഡെബിൻ ബാബു (ലുലു മാൾ തിരുവനന്തപുരം). മരുമകൾ അന്ന തിരുവനന്തപുരം കാട്ടാക്കട പുല്ലുവിളകാത്തു കുടുംബാംഗമാണ്.
ഭൗതിക ശരീരം ഇന്ന് (30/06/26 ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് 2.30 ന് കാരിത്താസ് ആശുപത്രി മോർച്ചറിയിൽ നിന്നും എടുത്ത് പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ 3.15 മുതൽ പൊതു ദർശനം. 4 മണിക്ക് വിലാപയാത്രയായി കുമ്പന്താനത്തുള്ള ഭവനത്തിലേക്കു കൊണ്ടുപോകും.
ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം വാഴൂർ പുളിക്കൽ കവല സെന്റ് പീറ്റേഴ്സ് ഓർത്തഡോക് സ് പള്ളിയിൽ.
