പാമ്പാടി മേഖലയിൽ മുപ്ലി വണ്ടിന്റെ ശല്യം വർധിച്ചു ; നാട്ടുകാർ ദുരിതത്തിൽ

പാമ്പാടി  : മുപ്ലി വണ്ടിന്റെ ശല്യം വർധിച്ചതോടെ നാട്ടുകാർ ദുരിതത്തിലായി. സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കഴിയാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കോത്തല, , കൂരോപ്പട, മീനടം  പ്രദേശങ്ങങ്ങളിലാണ് മൂപ്ലി വണ്ടിൻ്റെ  ശല്യം രൂക്ഷമായിരിക്കുന്നത് .

കാടുകയറിക്കിടക്കുന്ന റബർത്തോട്ടങ്ങളിൽ  നിന്നാണു വണ്ടുകളുടെ ആക്രമണം ഉണ്ടാകുന്നതെന്നു കരുതുന്നു. വീടുകളുടെ വെന്റിലേഷനും വാതിലുകളും  ഉൾപ്പെടെ അടച്ചിട്ടും ഫലമില്ലാതെ വന്നതോടെ പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുക യാണ്. സന്ധ്യാസമയത്  ബൾബു‍കൾ ഇടുന്നത്തോടെ  ച‍ുറ്റ‍ും ആയിരക്കണക്കിന‍‍ു ചെള്ള‍ുകളാണ‍ു  പറ്റിപ്പിടിക്കു‍ന്നത്. രാവിലെ ആകുമ്പോഴേക്കും  മിക്കവാറ‍ും ഇവ അപ്രത്യക്ഷമാകു‍ം. റബർതോട്ടങ്ങൾക്കു‍ സമീപമ‍ു‍ള്ള വീട‍ുകളിലാണ‍ു മൂപ്ലി  ശല്യം ക‍ുട‍ുതലായി കാണപ്പെടുന്നത്.

മ‍‍ൂപ്ലി വണ്ട്എന്ന‍‍ു നാട്ടിൻപ‍ുറങ്ങളിൽ അറിയപ്പെട‍ുന്ന ചെള്ള‍ുകൾ ശരീരത്തിൽ കയറിയാൽ   ചൊറിച്ചിൽ അന‍‍ുഭവപ്പെട‍ും. ചിലർക്കു പൊള്ളാലും ഏൽക്കാറുണ്ട്  ആഹാര  പദാർഥങ്ങളിൽ വരെ ഇവ വീഴുന്നു . രാവിലെയ‍ും വൈകിട്ട‍ും വണ്ടുകളെ  വാരിയിട്ട‍ു കത്തിച്ച‍ുകളയ‍ുകയാണ് പതിവ്. 

രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണ് മൂപ്ലികൾ.  വണ്ടിയുടെ വെളിച്ചമടിക്കുമ്പോൾ കൂട്ടത്തോടെ പറന്നെത്തുന്ന വണ്ടുകൾ അപകടവും ഉണ്ടാക്കുന്നുണ്ട് . ഈ വണ്ടുകൾ ഉത്പാദിപ്പിക്കുന്ന സ്രവത്തിന്റെ ഗന്ധം നേത്ര രോഗത്തിനും ശ്വാസം മുട്ടലിനും ഇടയാക്കുന്നു. ഇവ പലപ്പോഴും മൂക്കിലും ചെവിയിലും കയറുന്ന സംഭവങ്ങൾ കുറവല്ല. മൂപ്ലിയെ  കൂടാതെ പല തരത്തിലുള്ള ഈച്ചകളും പ്രശ്നം സൃഷ്ടിക്കുന്നു 

പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി മുപ്ലി വണ്ട് ശല്യം ഒഴിവാക്കാൻ വേണ്ട നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!