നക്ഷത്രഫലം:   ജൂൺ 28  മുതൽ ജൂലൈ 04 വരെ

  ✍️ വി സജീവ് ശാസ്‌താരം

അശ്വതി:  അനുകൂല വാരം , സന്തോഷകരമായ   വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സുഹൃദ് സഹായം ലഭിക്കും.

ഭരണി: അധികച്ചെലവുണ്ടാകും മനസ്സിൽ അനാവശ്യചിന്തകൾ   ,  പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ക്കളെ കൊണ്ട് ബുദ്ധിമുട്ടുകൾ.

കാർത്തിക: വാരത്തിൻറെ  തുടക്കം  അനുകൂലമല്ല, യാത്രകൾ വേണ്ടിവരും , ചെവിയുമായി  ബന്ധപ്പെട്ട രോഗാരിഷ്ടതകൾ ,  പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.

രോഹിണി: അനുകൂല ഫലങ്ങൾ അധികരിക്കുന്ന വാരമാണ്, വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും.

മകയിരം: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .

തിരുവാതിര     : ആരോഗ്യപരമായി  അനുകൂലം,  വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക സംഘർഷം.

പുണർതം: ധനപരമായി വാരം  നന്നല്ല, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വാരം  പ്രതികൂലം,  യാത്രകൾ വേണ്ടിവരും.

പൂയം : വാഹനവിൽപ്പന യിലൂടെ ധനലാഭം ,സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .

ആയില്യം: അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി  അനുകൂലമല്ല  സാമ്പത്തിക പരമായ വിഷമതകൾ അലട്ടും,   ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.

മകം:പൊതുരംഗത്ത്  പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. വാക്കുതര്ക്കം, വ്യവഹാരം എന്നിവയിലേര്പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കുവാന് യോഗം. സഹോദരങ്ങള്ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

പൂരം: അവിചാരിത ധനലാഭം.  ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

ഉത്രം: അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ  തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും.  സ്വന്തം ബിസിനസില്നിന്ന് മികച്ച നേട്ടം.

അത്തം:  ആരോഗ്യപരമായി വാരം  അനുകൂലമല്ല ,   ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. സുഹൃത്തുകൾക്ക്  സഹായം ചെയ്യേണ്ടിവരും.

ചിത്തിര : ധനപരമായി  മേലധികാരികള്, മുതിര്ന്ന സഹപ്രവര്ത്തകര് എന്നിവരില് നിന്നു സഹായം. ബന്ധുജനഗുണം വര്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.

ചോതി :     ധനപുരോഗതി  കൈവരിക്കുന്ന വാരമാണ്  . രോഗവിഷമതകള് ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്റര്വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയില് വിജയിക്കും.

വിശാഖം: ഉത്തരവാദിത്തങ്ങൾ വര്ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏര്പ്പെടുവാന് സാധിക്കും. ബിസിനസിൽ മികവു പുലർത്തും. ഔഷധങ്ങളില് നിന്ന് അലർജി പിടിപെടാന് സാധ്യത.

അനിഴം:സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം നല്കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും.

തൃക്കേട്ട: സുഹൃദ് സഹായം ലഭിക്കും ,  ധനപരമായ വിഷമതകൾ ശമിക്കും,  ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.

മൂലം: സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

പൂരാടം:  ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. സ്വഗൃഹത്തിൽ നിന്നു വിട്ടുനില്ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും.

ഉത്രാടം: ഗൃഹനിർമാത്തിൽ പുരോഗതി, കാര്ഷികമേഖലയിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ബിസിനസ്സിൽ നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

തിരുവോണം: സന്താനങ്ങളെക്കൊണ്ട്  മനോവിഷമം, വ്യവഹാരം നടത്തുന്നവര്ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മനസിനെ അലട്ടും , അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും .

അവിട്ടം: സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

ചതയം: കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ദീര്ഘയാത്രകൾ വേണ്ടിവരും.  മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും.

പൂരുരുട്ടാതി: സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകൾ വിജയകരമായി പൂര്ത്തിയാക്കും.

ഉത്രട്ടാതി: സാമ്പത്തിക വിഷമതകൾ നേരിടും, സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

രേവതി: കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!