ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം,പ്രതിഷേധവുമായി സിപിഐഎം

തിരുവനന്തപുരം: പശ്ചിഘട്ടത്തിലെ ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇടുക്കി, വയനാട്, ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളില്‍ നിന്നും ഒഴിവാക്കണമെന്ന കേരളത്തിൻ്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്.

ഈ വിഷയത്തില്‍ മലയോര ജനതയുടെ വികാരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ശക്തമായ ഇടപെടല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജനവാസകേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വനമേഖലയെ മാത്രം പരിസ്ഥിതി ലോല മേഖലാ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര വിദഗ്ധ സമിതിക്ക് ശുപാര്‍ശ നല്‍കിയത്.

എന്നാല്‍ ആവശ്യമായ പരിശോധന നടത്താതെ ആവശ്യം തള്ളുകയായിരുന്നു. അന്തിമ വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് എന്നും പറയുന്നത്. വനഭൂമി കാത്തുസൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ തന്നെ ജനങ്ങളുടെ ഭൂമിയും അവകാശങ്ങളും ഉറപ്പാക്കുന്നുവെന്നുമുള്ള സര്‍ക്കാര്‍ നീക്കത്തെയാണ് കേന്ദ്രം തള്ളിയത് എന്നും സിപിഐഎം കുറ്റപ്പെടുത്തി. ഇത്തരം പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാല്‍ നിരവധി ഓഫീസുകള്‍ വീടുകള്‍ ആശുപത്രികള്‍ വിദ്യാലയങ്ങള്‍ എന്നിവ പൊളിച്ചുമാറ്റേണ്ടി വരുമെന്നും പുതുയ നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് നിരോധനം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. തലമുറകളായി ഇവിടങ്ങളില്‍ കൃഷി ചെയ്ത് ജീവിതം നയിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!