തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ ആറു കളക്ടര്‍മാരെ അടക്കം മാറ്റി നിയമിച്ചു. കണ്ണൂര്‍ കളക്ടറായിരുന്ന അരുണ്‍ കെ വിജയനെ മാറ്റി. വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റി നിയമിച്ചത്. എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെയും ആക്ഷേപങ്ങൾ ഉയര്‍ന്നിരുന്നു.
ഗതാഗത സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലാ കളക്ടര്‍മാരെയും മാറ്റിയിട്ടുണ്ട്.
പി വിഷ്ണുരാജ് ആണ് കണ്ണൂരിന്റെ പുതിയ കളക്ടര്‍. എംഎസ് മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു.
