സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബുഹദ്രിയ്യ റോഡിലുണ്ടായ ബസ് അപകടത്തില്‍ മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. പാനൂര്‍ ചെണ്ടയാട് കുനിയില്‍ വീട്ടില്‍ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകന്‍ അഭിലാഷ് ഗോപാലകുറുപ്പാണ് (33) മരിച്ച മലയാളി.
അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാന്‍ഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന സൗദി പൗരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സൗദി അറേബ്യയിൽ ബസ് അപകടം; മലയാളി ഉൾപ്പെടെ രണ്ട് മരണം…
