ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും; എല്‍ഡിഎഫി നെപ്പോലെ യല്ല, വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം ::ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും. ഇത് വൈകാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ക്ഷേമ പെൻഷൻ അർഹരായവർക്ക് ലഭിക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങള്‍ പുതുക്കാനും പുതിയ സംവിധാനം ഏർപ്പെടുത്താനും യുഡിഎഫ് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാംതീയതി മുതല്‍ കൊടുത്തുതുടങ്ങുമെന്നും മുടക്കമില്ലാതെ പെൻഷൻ വിതരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പെൻഷൻ 2000 രൂപയില്‍ നിന്നും 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം എത്രയും പെട്ടെന്ന് നിറവേറ്റുമെന്നും എല്‍ഡിഎഫിന്റെ വാക്ക് പോലെയായിരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളില്‍ നിരവധി പരാതികള്‍ ഉയർന്നിട്ടുണ്ട്. അർഹരെ ഉള്‍പ്പെടുത്തി അനർഹരായവരെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ക്ഷേമ പെൻഷൻ 3000 രൂപ ആയി വർദ്ധിപ്പിക്കുമെന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!