മുഹമ്മ: സംസ്ഥാന ജലഗതാഗത വകുപ്പിലെ മുഹമ്മ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്ന മുഹമ്മ-കുമരകം ജലപാതയിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ബോയകൾ ഒഴുകി മാറിയിരിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളിലും, പ്രതികൂല കാലാവസ്ഥയിലും സർവീസ് ബോട്ടുകളുടെ ഗതിമാറുന്നത് പതിവാകുന്നു.
തുറമുഖ വകുപ്പ് സ്ഥാപിച്ച ബോയകളാണ് ഒഴുകി മാറിയിരിക്കുന്നു . അടിയന്തരമായി ബോയകൾ പുനഃസ്ഥാപിക്കാൻ തുറമുഖ വകുപ്പ് തയ്യാറാകണമെന്നും, കുമരകം കുരിശടിയിലെ സിഗ്നൽ ലൈറ്റ് തകരാറിലായിട്ട് മാസങ്ങളാകുന്നു . ഇതുമായി ബന്ധപ്പെട്ട് കുമരകം പഞ്ചായത്ത് സമിതിയിൽ പരാതി സമർപ്പിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഈ വിഷയങ്ങളിൽ അധികാരികൾ ഉടൻ പരിഹാരം കാണണമെന്നും സ്രാങ്ക് അസോസിയേ ഷൻ മുഹമ്മ യൂണീറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് പ്രസിഡന്റ് ലാൽ പി സി അധ്യക്ഷത വഹിച്ച പ്രതിക്ഷേധ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. കെ കെ രാജേഷ്, സന്തോഷ് റ്റി , റെജിമോൻ ചീപ്പുങ്കൽ, സജി എച്ച്, സതീശൻ മുഹമ്മ തുടങ്ങിയവർ സംസാരിച്ചു.
