അടിവസ്ത്രത്തിൽ സിം കാർഡ്…നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

ലഖിസാരാ : പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. യഥാർത്ഥ വിദ്യാർത്ഥിക ൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ്. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടു ത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.

ബീഹാറിലാണ് ഒൻപത് പേർ അറസ്റ്റിലായത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തു. യുപിയിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ ആണ് കസ്റ്റഡിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!