സംസ്ഥാന ബജറ്റ് : സ്വർണത്തൊഴിലാളികളെ നിരാശപ്പെടുത്തിയെന്ന്
ഗോൾഡ് വർക്കേഴ്സ് യൂണിയൻ

കോട്ടയം : സ്വർണാഭരണ നിർമ്മാണ മേഖലയ്ക്കായി സർക്കാർ  പ്രഖ്യാപിച്ചപദ്ധതി സ്വർണ തൊഴിലാളികളെക്കാൾ വൻകിട കുത്തകകളെ സഹായിക്കാനാണെന്ന് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആരോപിച്ചു.

തൃശൂരും എറണാകുളം ആസ്ഥാനമാക്കി കേരള ഗോൾഡ് ഹബ്ബ് തുടങ്ങുന്നതിനു വേണ്ടി 10 കോടി രൂപ വക മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഫലം അടിസ്ഥാനവർഗ്ഗ തോഴിലാ ളികൾക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തേ ണ്ടത് അത്യാവശ്യമാണ് . ഒരു കാരണവശാലും ഈ മേഖലയിലെ മധ്യവർത്തികൾ ഈ പദ്ധതിയിൽ കടന്നുകൂടുവാനുള്ള സാഹചര്യം ഉണ്ടാകരുത്, എങ്കിൽ മാത്രമേ അടിസ്ഥാന വർഗ്ഗ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുകയുള്ളൂ.

ഈ പദ്ധതി കേരളത്തിലുടനീളം വരുന്ന സ്വർണാഭരണ നിർമ്മാണ തൊഴിലാളികൾക്ക് അനുകൂലം ആകുന്ന രീതിയിൽ ഈ പദ്ധതിയുടെ ഔട്ട്ലെറ്റുകൾ എല്ലാ ജില്ലകളിലും തുടങ്ങേണ്ടത് ആയിട്ടുണ്ട്. അങ്ങനെ ആവുകയാണെ ങ്കിൽ ജില്ലകൾ തോറും ഉൽപാദനവും വിതരണവും നടക്കും. അതുപോലെതന്നെ തൊഴിൽ വിപുലീകരിക്കുന്നതിന് വേണ്ടി സർക്കാർ പ്രഖ്യാപിച്ച 10000  എം എസ് എം ഇ വഴി തൊഴിൽ മേഖലയ്ക്ക് കരുത്തേകുമ്പോൾ സ്വർണാഭരണ മേഖലയും ഇതിൽ ഉൾപ്പെടുത്തണം. അതുവഴി തൊഴിലാളികൾക്ക് സ്വർണം വാങ്ങുവാനും ആഭരണം നിർമ്മിച്ചു ഈ പദ്ധതിയിലേക്ക് നൽകുവാനും കഴിയുമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

നിലവിൽ സ്വർണആഭരണ നിർമാണം ഉപഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല
സ്വർണത്തൊഴിലാളിക്ഷേമനിധിയിലേക്ക് വ്യാപാരികൾ അടയ്‌ക്കേണ്ട സെസ്സ് പിരിച്ചെടുക്കുന്നതിനു യാതൊരു നടപടിയും ബഡ്ജട്ടിൽ പരാമർശിച്ചിട്ടില്ല. പ്രതിവർഷം 1500കോടിയിലധികം രൂപ പിരിച്ചെടുക്കാ തെ സർക്കാരുകൾ വ്യാപാരികളെ സഹായിക്കുകയായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിലെ സമാന്തര വ്യവസായത്തെ തടയാൻ കേരളത്തിലെ വൻകിട സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളും, വ്യവസായകേന്ദ്രങ്ങളും, നിയമപാലകരുടെ നിരീക്ഷണത്തിൽ കൊ ണ്ടുവരാനും, രജീഷ്ട്രേഷൻ നിർബന്ധമാക്കാനും നടപടിവേണമെന്നും ഇ എസ്. ബിജു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!