മുംബൈ : ബാങ്കോക്കിൽ നിന്ന് കഞ്ചാവ് കടത്തിയതിന് മിസിസ് കേരള റണ്ണറപ്പ് ഹർഷ സണ്ണി കഴിഞ്ഞ ദിവസമാണ് മുംബൈയിൽ പിടിയിലായത്.
ഹർഷക്ക് ആരാണ് 11 കോടിയുടെ കഞ്ചാവ് കൊടുത്തത്. ഇന്ത്യയിലെത്തുമ്പോൾ ആർക്ക് കൈമാറായിരുന്നു ധാരണ. ഇതിന് ഉത്തരം തേടുകയാണ് മുംബൈയിലെ അന്വേഷണ സംഘം.
അതേ സമയം താൻ നിരപരാധിയാണെന്നും കഞ്ചാവ് സൂക്ഷിച്ച ബാഗ് മറ്റൊരാൾ തന്നത് ആണെന്നുമാണ് ഹർഷ ആവർത്തിക്കുന്നത്. 2025ലെ മിസിസ് കേരള റണ്ണർ അപ്പായ 28കാരി വയനാട് സ്വദേശിനിയാണ്. പ്രശസ്തയായ യുവ മോഡലാണ്.
ഇൻസ്റ്റഗ്രാമിൽ 10000ലധികം ഫോളോവേഴ്സുണ്ടായിരുന്ന ഹർഷ സണ്ണി മുംബൈയിൽ ജയിലിലായിട്ട് നാല് ദിവസം പിന്നിട്ടിരിക്കുന്നു. 11 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ബാങ്കോക്കിൽ നിന്ന് വന്നിറങ്ങിയപ്പോൾ ഹർഷ മുംബൈയിൽ പിടിയിലാവുകയായിരുന്നു.
11 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് ഹർഷയുടെ ബാഗിലുണ്ടായിരുന്നത്.
