2027 ലെ ജനസംഖ്യാ കണക്കെടുപ്പ്…സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും…

ന്യൂഡൽഹി : 2027 ലെ ജനസംഖ്യാ കണക്കെടുപ്പിൻ്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെൻസസിൻെറ പോർട്ടലിൽ നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതൽ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായി കൈമാറേണ്ടത്.

സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതൽ തുടക്കം കുറിക്കുന്നത്. സെൻസസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഡിജിറ്റൽ പ്ളാറ്റ് ഫോം വഴി വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്തവർക്ക് പഴയത് പോലെ എന്യൂമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ വിവരങ്ങൾ കൈമാറാം.

അടഞ്ഞു കിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങൾ ജനസംഖ്യാ കണക്കെടുപ്പിൽ ഉൾപ്പെടില്ല. എവിടെയാണോ സ്ഥിരതാമസം അവിടത്തെ വിവരങ്ങളാണ് എന്യൂമറേറ്റർമാർ സെൻസസ് വിവരശേഖരണത്തിനായി 61282 എന്യൂമറേറ്റർമാരെയും 10189 സൂപ്പർ വൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റർമാരായ സ്കൂൾ കോളജ് അധ്യാപകർക്ക് ഡ്യൂട്ടി ക്രമീകരണം നൽകിക്കൊണ്ടുളള തീരുമാനം വൈകാതെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!