കോട്ടയം : കുമാരനല്ലൂർ തൃക്കാർത്തിക തിരുവുത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരാറുള്ള ദേവീ കാർത്ത്യായനി പുരസ്കാരം ഈ വർഷം പ്രശസ്ത മേളവാദ്യ വിശാരദൻ ക്ഷേത്രവാദ്യശ്രീ കുടമാളൂർ മുരളീധരമാരാർക്ക് സമ്മാനിക്കും.
ദേവീ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണമുദ്രയും ഫലകവും പൊന്നാടയും ചേരുന്നതാണ് ഈ പുരസ്ക്കാരം . തൃക്കൊടിയേറ്റു ദിവസമായ നവംബർ 26 ന് വൈകീട്ട് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വച്ച് ദേവസ്വം ഭരണാധികാരി പുരസ്ക്കാരം സമ്മാനിക്കും.
ദേവീ കാർത്ത്യായനി പുരസ്കാരം-2025 കുടമാളൂർ മുരളീധരമാരാർക്ക്
