തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ ഉയരുന്ന നേതൃമാറ്റചർച്ചകളെയും അണിയറ നീക്കങ്ങളെയും പൂർണ്ണമായി തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നേതൃത്വത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നും, പിണറായിവിജയനെയും തന്നെയും മാറ്റി പ്രതിഷ്ഠിക്കാമെന്നത് ചിലരുടെ വെറും വ്യാമോഹം മാത്രമാണെന്നുംഅദ്ദേഹം തുറന്നടിച്ചു.
സംസ്ഥാന സമിതി യോഗത്തിന് ശേഷം സംസാരിക്കവെയാണ്, പാർട്ടി തലപ്പത്ത് അഴിച്ചുപണിവേണമെന്ന കീഴ്ഘടകങ്ങ ളുടെയും അണികളുടെയും ആവശ്യങ്ങൾക്ക് ഗോവിന്ദൻ മാസ്റ്റർ അസന്ദിഗ്ദ്ധമായി തടയിട്ടത്.
തിരിച്ചടിയെ തുടർന്ന് തിരുത്തൽ നടപടികൾ പാർട്ടിയിൽ അനിവാര്യ മാണെന്ന് സംസ്ഥാന സമിതിവിലയിരു ത്തുമ്പോഴും, അത് ഉയർന്ന നേതൃത്വത്തെ തൊട്ടുള്ളതാകില്ലെന്ന കൃത്യമായ സൂചനയാണ് സെക്രട്ടറി നൽകുന്നത്.
പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചകൾ സംഭവിച്ചതായികണ്ണൂർ ജില്ലാ കമ്മിറ്റി സ്വയംവിമർശനം നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീഴ്ചകൾ കണ്ടെത്തിതാഴേത്തട്ടിൽ കർശനമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്റെ തീരുമാനം. എന്നാൽ, നേതൃമാറ്റമെന്നത് അജണ്ടയിലില്ലെന്നും പ്രതിപക്ഷനേതാവെന്ന നിലയിൽ പിണറായി വിജയന്റെ സ്ഥാനത്തിൽ പുനഃപരിശോധനയില്ലെന്നും അദ്ദേഹംവ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കീഴ്ഘടകങ്ങളിൽ നിന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയനുംഎം.വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടിയിൽ ആഭ്യന്തരജനാധിപത്യം തകർന്നുവെന്നും, തെറ്റായ സ്ഥാനാർത്ഥി നിർണ്ണയമാണ് പരാജയത്തിന്കാരണമായതെന്നും മുൻ നേതാക്കൾ അടക്കം പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം പുറത്തുവിട്ട പാർട്ടി അവലോകന റിപ്പോർട്ടിൽ പിണറായിക്ക് നേരെയുള്ള വിമർശനങ്ങളുംനേതൃമാറ്റ ആവശ്യങ്ങളും പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ താഴേത്തട്ടിൽ അമർഷം പുകയുന്നതിനിടയിലാണ്, നേതൃത്വത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അടിവരയിട്ട്പ്രഖ്യാപിച്ചുകൊണ്ട് എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരിക്കുന്നത്.
