തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സര്‍ക്കാര്‍.
വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമതയും പ്രായോഗിക നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) നടപ്പാക്കാനാണ് തീരുമാനം.
